
ഒരു പച്ചില കൂടി ബാക്കിയുണ്ട്
അതു കൊഴിഞ്ഞാല്‍, മരണം സുനിശ്ചിതം
വെന്തുനീറും മനസ്സോടെയെന്നും
പാതി തുറന്നിട്ട ജനലിലൂടെയവള്
നോക്കുന്നു; വീണുവോ
ബാക്കിയുള്ളൊരാ പച്ചില
ജീവന്റെ തുടിതാളമായ് നിന്ന
ആ പച്ചില നോക്കിയിരുന്നു ഞാന്‍
ആസ്പത്രിക്കിടക്കയില്‍.
വിറക്കും തണുപ്പിലതാ
ചിലങ്ക കൊട്ടിയാടുന്ന കത്രി.
ജീവിതം തുന്നിച്ചേര്‍ക്കാന്‍
വെമ്പുന്നു; ചുറ്റുമജ്ഞാതരാം മനുഷ്യര്‍.
നിമിഷങ്ങളിടിനാദമായ് തീരവെ
നെഞ്ചിനുള്ളിലൊരു മിന്നല്‍പ്പിണര്‍ പായുന്നു
ആരുടേതടുത്ത ഊഴം
അറിയാതെയറിയാതെ
ജീവിതച്ചുഴിയില്‍ നിന്നോര്‍മ്മകള്‍ മറയുന്നൂ
മോര്‍ഫിന്റെ മയക്കത്തില്‍
കൂടുവിട്ടകലുന്ന ആത്മാവു നോക്കി
നിശ്ചലം മയങ്ങിക്കിടക്കുന്നു ദേഹം
ജീവിതത്തിനും മരണത്തിനുമിടയിലൊരു
നൂലിഴ മാത്രം ബാക്കി.
അറിയുന്നുവോ നമ്മളീയാഘോഷ പെരുമഴയില്‍
ഇത്രയേയുള്ളൂവീ ജീവിതം...
വെന്തുനീറും മനസ്സോടെയെന്നും
പാതി തുറന്നിട്ട ജനലിലൂടെയവള്
നോക്കുന്നു; വീണുവോ
ബാക്കിയുള്ളൊരാ പച്ചില
ജീവന്റെ തുടിതാളമായ് നിന്ന
ആ പച്ചില നോക്കിയിരുന്നു ഞാന്‍
ആസ്പത്രിക്കിടക്കയില്‍.
വിറക്കും തണുപ്പിലതാ
ചിലങ്ക കൊട്ടിയാടുന്ന കത്രി.
ജീവിതം തുന്നിച്ചേര്‍ക്കാന്‍
വെമ്പുന്നു; ചുറ്റുമജ്ഞാതരാം മനുഷ്യര്‍.
നിമിഷങ്ങളിടിനാദമായ് തീരവെ
നെഞ്ചിനുള്ളിലൊരു മിന്നല്‍പ്പിണര്‍ പായുന്നു
ആരുടേതടുത്ത ഊഴം
അറിയാതെയറിയാതെ
ജീവിതച്ചുഴിയില്‍ നിന്നോര്‍മ്മകള്‍ മറയുന്നൂ
മോര്‍ഫിന്റെ മയക്കത്തില്‍
കൂടുവിട്ടകലുന്ന ആത്മാവു നോക്കി
നിശ്ചലം മയങ്ങിക്കിടക്കുന്നു ദേഹം
ജീവിതത്തിനും മരണത്തിനുമിടയിലൊരു
നൂലിഴ മാത്രം ബാക്കി.
അറിയുന്നുവോ നമ്മളീയാഘോഷ പെരുമഴയില്‍
ഇത്രയേയുള്ളൂവീ ജീവിതം...
--------------
ഒ ഹെന്റിയുടെ Last Leaf എന്ന കഥയോട് കടപ്പാട്