കിളച്ചു കിളച്ചൊടുവില്‍
ഒരു കണ്ണീര് തടം
മാത്രം കണ്ടെത്തുന്നു.
നിധി തേടിയായിരുന്നുവല്ലോ
താഴ്ചയിലേക്ക്
ഞങ്ങള്‍ കുഴിച്ചിറങ്ങിയത്.
കിതച്ചും ഞരങ്ങിയും
തളര്‍ന്ന് വീണവര്‍
എങ്ങോ മറഞ്ഞു പോയി.
ഈ കണ്ണീര് തടം
നേടുവാനോ ദൈവമേ...
ഞങ്ങളൊരു ജന്മം മുഴുക്കെ
കിളച്ചു മറിച്ചത്.
5 comments:
തുടര്‍ന്നും എഴുതൂ
യാഥാര്‍ത്ഥ്യം
മനസ്സിലാക്കുവാന്‍
ഒരു ജന്മം മുഴുവന്‍
എടുക്കേണ്ടി
വന്നുവല്ലോ...മാഷേ...
കഷ്ടം...തന്നെ..
എന്തായാലും...കവിത കൊള്ളാം...
കിളച്ചു കിളച്ചൊടുവില്‍ കണ്ണീര്‍തടം നേടുവാനുളള വിയര്‍പ്പൊഴുക്കിന്റെ ചോരപ്പകലുകളെ, രാത്രികളെ ഇനിയെപ്പോഴാണ് നമ്മള് തിരിച്ചറിയുക...? നന്നായി. ഇനിയും കവിതയാവട്ടെ.
kavitha kollam pakshe matt pa niyonnum ille ee piranthallathe
Kanithakal Vayicchu .....ishttapettu....Kooduthal ezhuthoo..
All the best.........
abdul vahid
Post a Comment