Wednesday, May 28, 2008

ഉടുപ്പഴിക്കുകയാണ്‌

ഉളുപ്പില്ലാതെ എഴുതാന്‍
അക്ഷരങ്ങള്‍ ഉടുപ്പഴിക്കുകയാണ്‌
അല്ലെങ്കിലും
എനിക്കും നിനക്കുമിടയില്‍
എന്തിനാണ്‌ ഉടുപ്പുകള്‍

ഉടലുകള്‍ കെട്ടുപിണഞ്ഞ്‌
ഇരുട്ടില്‍ നീന്തിമ്പോള്‍
ഒരു ഇലപോലും
പൊഴിയാറില്ല.
മരിച്ചു നീലിച്ചു കഴിഞ്ഞല്ലോ..
എന്തിനാണ്‌ അക്ഷരങ്ങളെ
ഇനി ഉടുപ്പണിയിക്കുന്നത്‌

4 comments:

ഫസല്‍ ബിനാലി.. said...

തിരശ്ശീലകള്‍ വീഴുമെന്ന
ഭയമില്ലാതെ, നഗ്നമായ അക്ഷരങ്ങള്‍, ആശയവും
ആശംസകള്‍

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു

പാമരന്‍ said...

മാഷെ, ഞാനാദ്യമായാണിവിടെ. നല്ല വരികളും ആശയവും.

NITHYAN said...

ഉടുപ്പണിയിക്കുമ്പോഴാണ്‌ പലപ്പോഴും അക്ഷരങ്ങള്‍ വികൃതമാവുക. നക്ഷത്രങ്ങള്‍ക്ക്‌ എന്തിനാണ്‌ ഒരു അണ്ടര്‍വെയര്‍? ചിലപ്പോഴാകട്ടെ തിരിച്ചും. പൂര്‍ണചന്ദ്രനെ പട്ടുടയാട ചാര്‍ത്തിക്കുവാന്‍ വയലാറിനെക്കൊണ്ടല്ലാതെ വേറെയാരെക്കൊണ്ടാണ്‌ കഴിയുക.