സൈബര്‍ സൗഹൃദങ്ങളില്‍
വരള്‍ച്ചയില്ല.
ഒരു ഭൂഖണ്ഡത്തില്‍ മഴ പോയാല്‍
മറ്റൊരു ഭൂഖണ്ഡത്തില്‍
മഴക്കാലം വരും.
ആരും ആര്‍ക്കും സ്വന്തമല്ലല്ലോ.
മാംഗോ ജ്യൂസു പോലെയാണ്
ഇഷ്ടങ്ങള്‍.
വേണ്ടുവോളം വലിച്ചുകുടിക്കാവുന്ന
പാകത്തിലങ്ങനെ...
പിന്നെ, ടിഷ്യു പേപ്പര്‍ പോലെ
തുടച്ചുകഴിഞ്ഞാല്‍
ഒരേറ്.
ശരീരങ്ങളുടെ ഭൂപടങ്ങളില്‍
പ്രണയം അടയാളപ്പെടുത്താനാവാതെ
ചിരിച്ചുപോകുന്നു ഞങ്ങള്‍.
എപ്പോഴും തിരിച്ചുവരാവുന്ന
ബന്ധങ്ങള്‍.
മടുക്കുമ്പോള്‍ ഇറങ്ങിനടക്കാവുന്ന
തരത്തില്‍
തുറന്നിട്ട വാതിലുകള്‍.
'കടലോളം ഇഷ്ടമുണ്ടുള്ളില്‍'
ഫ...
an absurd thought
6 comments:
സത്യം .... ഇന്നത്തെ ബന്ധങ്ങളൊക്കെ ഇങ്ങനെയൊക്കെത്തന്നെ....അല്ലേ...
ഞാന്‍ അതൊക്കെ ഇപ്പോള്‍ മനസ്സിലാക്കുന്നു...
ആ മനസ്സിലാക്കലുകള്‍ സത്യമാണെന്ന് ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കുന്ന വരികള്‍.
(എപ്പോഴും തിരിച്ചുവരാവുന്ന ബന്ധങ്ങള്‍) അങ്ങനെ തിരിച്ചുവന്നാല്‍ മതിയായിരുന്നു.
സസ്നേഹം,
ശിവ
very good
I am waiting next
TNA Kadar
മാംഗോ ജ്യൂസു പോലെയാണ്
ഇഷ്ടങ്ങള്‍.
വേണ്ടുവോളം വലിച്ചുകുടിക്കാവുന്ന
പാകത്തിലങ്ങനെ...
പിന്നെ, ടിഷ്യു പേപ്പര്‍ പോലെ
തുടച്ചുകഴിഞ്ഞാല്‍
ഒരേറ്.
ഒട്ടൊരുപാട് മാറിയ കാലത്ത് കവിതകള്‍ക്കൊട്ടും പഞ്ഞമില്ല. പക്ഷേ, എവിടെയോ ചില പിഴവുകള്‍ നമ്മെ വേട്ടയാടുന്നു. വിട്ടുനടക്കാനാവാത്ത വിധം അരുതായ്‌കളുടെ കൂട്ടരാകുന്നു നമ്മള്‍. ആര്‍ക്കും മോചനമില്ലാത്ത അനിവാര്യതയില്‍ ചിലപ്പോള്‍ അവനവനെ കണ്ടെത്താനാകാതെ വിയര്‍ക്കും. അതാണിപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ആഗോളീകരണം അര്‍പ്പിച്ചു പോയ മഹത്‌കൃത്യത്തിന് നമോവാകം. എനിക്കിനി ആരും വേണ്ട... വേണ്ടതും വേണ്ടപ്പെട്ടവരും പണം കൊടുത്താല്‍ തൊട്ടടുത്ത് വന്നു നില്‍ക്കും.
ഇങ്ങനെ കരയാം നേരം വെളുക്കുവോളം. പിന്നെ കണ്ണു തുടച്ച് വെയിലത്ത് കച്ചോടത്തിനു പോകാം. എത്ര വില കൊടുത്തിട്ടായാലും തെരുവില്‍ നിന്ന് ഇഷ്ടക്കടകള്‍ വാങ്ങാം...
ഇന്നാണിവിടെയെത്തിയത്.
തുറന്നിട്ട വാതിലുകള്‍.,ഒരു വിശാലതയല്ലേ... ഇറങ്ങി നടക്കുന്ന പോലെ ചവിട്ടി പൊളിക്കാതെ കയറിവരാലോ.... :)
this is very good
i am waiting the next....
rgds
manu
Post a Comment